Tuesday, December 23, 2025

പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥന; പരാതിയുമായി കോൺഗ്രസ് രംഗത്ത്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥന. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകനും സിവില്‍ പോലീസ് ഓഫീസറായ സജുകുമാറാണ് വോട്ടഭ്യർത്ഥനയുമായി രംഗത്ത് എത്തിയത്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.

വോട്ടഭ്യര്‍ത്ഥിച്ച്‌ സജുകുമാര്‍ പോലീസ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്‌ത മേസേജിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം കോൺഗ്രസ് നേതാവ് ചാമക്കാല തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പങ്കുവച്ചിട്ടുണ്ട്. സജുകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജ്യോതികുമാര്‍ ചാമക്കാല വ്യക്തമാക്കി

Related Articles

Latest Articles