Friday, December 19, 2025

പിണറായിയെ പൂട്ടാൻ കച്ചകെട്ടി സതീശൻ ഇത്തവണ സർക്കാർ പെടും | Pinarayi Vijayan

സിപിഎം നു നേരെയുള്ള തുറുപ്പ് ചീട്ടുകൾ വി ഡി സതീശന്റെ പക്കൽ ഉണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. അതേസമയം അത്യം അതിശക്തമായി പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച സതീശൻ പിന്നെയെന്തിന് മൗനം പാലിച്ചു എന്നുള്ളതും സംശയമാണ്. എന്നാൽ പിണറായിയുടെ ഭീഷണിയുടെ മുന്നിൽ മുട്ട് മടക്കാൻ സതീശൻ തയ്യാറല്ല എന്ന രീതിയാണ് ഇപ്പോഴുള്ളത്. കാരണം വി ഡി സതീശൻ സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിക്കാനായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരിക്കുകയാണ്. പ്രതികളെ ചോദ്യം ചെയ്താൽ സിപിഎം നേതാക്കൾക്ക് കേസിലുള്ള പങ്ക് പുറത്ത് വരുമെന്നും അദ്ദേഹം പറയുന്നു. പാർട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വൻതോതിലുള്ള തട്ടിപ്പ് കരുവന്നൂരിൽ നടന്നുവെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്തതിനാലാണ് വീണ്ടും 100 കോടി രൂപ സാധാരണക്കാർക്ക് നഷ്ടമായതെന്നും സതീശൻ ആരോപിച്ചു.

Related Articles

Latest Articles