Pitbull dog bites young man's genitalia; Escaped from the attack after inserting a cloth in the dog's mouth! The locals beat the dog to death
ചണ്ഡിഗഡ്: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത പിറ്റ്ബുള്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം നടന്നത്. തന്റെ വയലില്‍ നില്‍ക്കുന്നതിനിടെയാണ് നായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചത്. നായയുടെ വായില്‍ തുണി തിരുകിയാണ് യുവാവ് കടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി കര്‍നാലിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെയും വീട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
രാവിലെ വയലില്‍ എത്തിയ യുവാവ് കൃഷി ചെയ്യാനായി യന്ത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനടിയില്‍ ഉണ്ടായിരുന്ന നായ കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടിയേറ്റ് നിലത്തുവീണ യുവാവ് കൈയില്‍ കിട്ടിയ തുണിക്കഷണം ഉപയോഗിച്ച് നായയുടെ വായില്‍ തിരുകി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്റെ സ്വകാര്യഭാഗത്ത് നിന്ന് ചോര ഒലിക്കുന്നതാണ്. ഉടൻ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…