Kerala

കെ പി സി സി യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല; തീരുമാനം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പിന്നാലെ

തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ പങ്കെടുക്കില്ല. വ്യക്തിപരമായ കാര്യങ്ങളാൽ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെകുര്യൻ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇത് രാഷ്ട്രീയകാര്യ സമിതിയില്‍ വലിയ ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പായിരുന്നു. കുര്യന്‍ പങ്കെടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി അംഗങ്ങള്‍ വിമര്‍ശനം നടത്തുമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കുര്യന്‍ വിട്ടുനിൽക്കുന്നതെന്ന രീതിയിലും അഭ്യൂഹങ്ങളുണ്ട്,.

രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനമായിരുന്നു കുര്യന്‍ നടത്തിയത്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പി ജെ കുര്യന്‍ പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും പല നയപരമായ കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നുവെന്നും കുര്യന്‍ വിമര്‍ശിച്ചിരുന്നു.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

57 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago