Saturday, December 20, 2025

എല്ലാം ഞാൻ എല്ലാവരോടും തുറന്നു പറയും!!! അറസ്റ്റിന് പിറകെ വെല്ലുവിളിയുമായി പികെ നവാസ്

എല്ലാം ഞാൻ എല്ലാവരോടും തുറന്നു പറയും!!! അറസ്റ്റിന് പിറകെ വെല്ലുവിളിയുമായി പികെ നവാസ് | MSF

അറസ്റ്റിന് പിറകേ വെല്ലുവിളിയുമായി പികെ നവാസ്. ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ജാമ്യത്തിലിറങ്ങിയ നവാസ് പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷം ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് നവാസിന്റെ വെല്ലുവിളി. പാർട്ടി പറഞ്ഞാൽ എല്ലാം തുറന്നുപറയും എന്നാണ് നവാസ് പറയുന്നത്. എന്തായാരിക്കും നവാസിന് പറയാനുള്ളത് എന്നതാണ് പൊതു സമൂഹത്തിന് മുന്നിലുള്ള ചോദ്യം.

മുൻ വാദത്തിൽ തന്നെ നവാസ് ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിട്ടില്ല എന്നാണ് നവാസ് പറയുന്നത്. അങ്ങനെയൊക്കെ ആയിരുന്നിട്ടും പാർട്ടി ആവശ്യപ്പെട്ടതിൻ പ്രകാരം താൻ ഖേദം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് വാദം. നവാസിന്റെ ഖേദ പ്രകടനം ഇത്തരത്തിൽ ഉള്ള ഒന്ന് തന്നെ ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഹരിത നേതാക്കളെ കൂടുതൽ പ്രകോപിതരാക്കാൻ കാരണവും അത് തന്നെ ആയിരുന്നു.

തനിക്കെതിരെയുള്ള വിവാദത്തിൽ പാർട്ടിയെ കൂടി ചേർത്തുപിടിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. പാർട്ടിയെ ഗൺപോയന്റിൽ നിർത്താമെന്ന വ്യാമോഹമുള്ളവർക്ക് മുന്നിൽ തലകുനിക്കില്ല എന്നാണ് പറയുന്നത്. അതിന് തന്നെ പാകപ്പെടുത്തിയത് മുസ്ലീം ലീഗ് ആണെന്നും നവാസ് പറയുന്നുണ്ട്. തെറ്റ് ചെയ്തു എന്ന് തെളിയിക്കപ്പെട്ടാൽ താൻ രാജിവയ്ക്കാൻ സന്നദ്ധനാണെന്നും നവാസ് പറയുന്നുണ്ട്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പിന്നിൽ പാർട്ടിയെ വിലമതിക്കാത്ത ചിലരാണെന്നാണ് ഹരിത നേതാക്കളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നവാസ് പറഞ്ഞത്. പാർട്ടിയെ വിലമതിക്കാതെ അവർ വിലപേശുകയാണെന്നും നവാസ് ആരോപിക്കുന്നുണ്ട്. തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് മാധ്യമ വേട്ടയാണെന്നും നവാസ് പറയുന്നു.

Related Articles

Latest Articles