India

രാജ്യവ്യാപകമായി ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ നിരോധിക്കണം; ഹർജിയുമായി അഭിഭാഷകൻ സുപ്രീം കോടതിയില്‍

ദില്ലി: രാജ്യവ്യാപകമായി ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ വിഭോര്‍ ആനന്ദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. രാജ്യത്തെ 85 % ജനങ്ങള്‍ക്കും വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നു. 15% വരുന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ 85 ശതമാനം ജനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മാത്രമല്ല ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

‘1974 ന് മുമ്പ് ഹലാല്‍ സര്‍ട്ടിഫിക്കെറ്റിനെക്കുറിച്ച് കേട്ടിട്ടില്ല. 1974 മുതല്‍ 1993 വരെ മാംസ ഉത്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഇന്ന് ടൂറിസം, മെഡിക്കല്‍ ടൂറിസം, മാധ്യമങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാപിക്കുകയാണ്’- ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കൂടാതെ 1974 ന് നല്‍കിയിട്ടുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നും ബഹുരാഷ്ട്ര കമ്പനികളായ നെസ്ലെ, കെഎഫ്‌സി, ബ്രിട്ടാനിയ എന്നിവയോട് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Anandhu Ajitha

Recent Posts

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

2 hours ago

ശബരിമല സ്വർണ്ണക്കൊളള ! എം എസ് മണിയും ഡി മണിയും ഒരാൾ തന്നെയെന്ന് എസ്ഐടി ! നിഷേധിച്ച് ഡിണ്ടിഗലിലെ വിവാദ വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…

2 hours ago

കർണ്ണാടകയിലെ ബുൾഡോസർ ആക്ഷനെ വിമർശിച്ച പിണറായിക്ക് മറുപടിയുമായി കോൺഗ്രസ് I DK SIVAKUMAR

അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…

3 hours ago

പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച സഹായധനം ഹമാസ് ഭീകരർക്ക് നൽകി !! ഏഴ് പേർ അറസ്റ്റിൽ; കണ്ടെത്തിയത് 67 കോടിയിലധികം രൂപയുടെ ക്രമക്കേട്

റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…

3 hours ago

ചിട്ടയുള്ള സംഘടന! സാധാരണപ്രവർത്തകർ പ്രധാനമന്ത്രി വരെയാകുന്നു… ആർഎസ്എസിനെ വാനോളം പുകഴ്ത്തി കോൺഗ്രസ് എംപി ദിഗ് വിജയ് സിങ്; കോൺഗ്രസ് ദുർബലമെന്നും പരാമർശം

ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌ വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…

3 hours ago

എസ് ഡി പി ഐ പിന്തുണ വാങ്ങിയാൽ രാജി വയ്ക്കണമെന്ന് സർക്കുലർ I KPCC CIRCULAR

എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…

3 hours ago