In Alappuzha, children who had midday meal from Govt UP School were vomiting and feeling unwell; It was concluded that it was food poisoning
ദില്ലി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍, സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ദില്ലി സര്‍ക്കാര്‍. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കരുതെന്ന് പുതിയ കോവിഡ് മാനദണ്ഡത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ പരസ്പരം ഒരുസാധനങ്ങളും പങ്കുവെക്കരുതെന്നാണ് സർക്കാർ നിര്‍ദ്ദേശം.
നിര്‍ബന്ധമായും എല്ലാ വിദ്യാര്‍ത്ഥികളും സാമൂഹിക അകലം പാലിച്ചിരിക്കണമെന്നും സ്‌കൂളിലെത്തുന്ന എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്‌കൂള്‍ മേധാവിക്കാണെന്നും തെര്‍മല്‍ സ്‌കാനിങ് നടത്തിയതിന് ശേഷം മാത്രമേ സ്‌കൂളിനകത്തേക്ക് വിദ്യാര്‍ത്ഥികളും ജീവനക്കാരും മറ്റ് അതിഥികളും പ്രവേശിക്കാവൂ. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സോണല്‍ ഡിസ്ട്രിക്ട് അതോറിറ്റിയെ വിവരമറിയിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളെയും സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും സർക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.
കൂടാതെ സ്‌കൂളിനുള്ളില്‍ ക്വാറന്റൈന്‍ റൂം ഉണ്ടായിരിക്കണമെന്നും ജീവനക്കാരോ വിദ്യാര്‍ത്ഥികളോ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവരെ ഉടന്‍ ക്വാറന്റൈന്‍ റൂമുകളിലേക്ക് മാറ്റണമെന്നും സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസേഷന്‍ സൗകര്യം സജ്ജമാക്കണമെന്നും വീട്ടിലെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അന്നേ ദിവസം മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…