തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ വിജയം 87.94 ശതമാനം . പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 85.31 ശതമാനമായിരുന്നു വിജയമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്. 91.11 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിലും. 82.53 ശതമാനം. 136 സ്കൂളുകൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയെന്നും മന്ത്രി അറിയിച്ചു. വ്യക്തിഗത പരീക്ഷാ ഫലം വൈകുന്നേരം നാല് മുതൽ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

