Monday, December 15, 2025

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനി പീഡനത്തിനിരയായി ! 18 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു ! സംഭവം പുറത്തറിഞ്ഞത് പെൺകുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതോടെ

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനി പീഡനത്തിനിരയാതായി പരാതി. സംഭവത്തിൽ 18 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സമൂഹ മാദ്ധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ യുവാവും ഇയാള്‍വഴി പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ ലഭിച്ചവരുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സ്‌കൂളില്‍ പോകാന്‍ താത്പര്യം കാണിക്കാതിരുന്ന16-കാരിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറംലോകമറിഞ്ഞത്. സാമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റഗ്രാം വഴി ചിറ്റാര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുമായി ആദ്യം സുഹൃദ് ബന്ധം സ്ഥാപിച്ചെടുത്തത്. തുടർന്ന് ഇരുവരും നഗ്നചിത്രങ്ങളും കൈമാറി. പെണ്‍കുട്ടി കൈമാറിയ നഗ്നചിത്രങ്ങള്‍ യുവാവ് പിന്നീട് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. ഇത് ലഭിച്ച മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles