Plus One Students Clash
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥികൾ (Plus One Students)തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടത്തല്ലുണ്ടായത്. കോഴിക്കോട് കരുവൻപൊയിൽ ഹയർസെക്കൻഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കൻഡറി സ്‌കൂളിലേയും പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്.
പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇവർ. എന്നാൽ കുട്ടികൾ തമ്മിലുള്ള വൈരാഗ്യം കനത്തതോടെയാണ് ഇത് സംഘർഷമായത്. കുട്ടികൾ തമ്മിൽ അടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളെ നിലത്തിട്ട് ചവിട്ടുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
അതേസമയം പരീക്ഷയ്‌ക്കായി വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തുമ്പോൾതന്നെ സംഘർഷമുണ്ടാകാനുള്ള സാധ്യത അധികൃതർ മുന്നിൽ കണ്ടിരുന്നു. ഇത് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഇതിനുപിന്നാലെ സ്‌കൂളിന് പുറത്തിറങ്ങിയതോടെയാണ് ഇവർ വഴക്കുണ്ടാക്കിയത്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഇത് നിയന്ത്രിച്ചത്. സംഭവത്തിൽ പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. രണ്ട് സ്‌കൂളുകളുടെയും സമീപമുള്ള ചൂണ്ടപ്പുറത്ത് വെച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…