Friday, May 17, 2024
spot_img

‘വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്ക്..’; സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടങ്ങി വികസനസമിതികളും മാനേജ്‌മെന്റുകളും

പത്തനംതിട്ട : ഒരു ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുകയാണ്. അതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും തുടങ്ങി കഴിഞ്ഞു.

സ്കൂൾ മുറ്റങ്ങളിലെയും മൈതാനങ്ങളിലെയും കാടുകള്‍ നീക്കംചെയ്യുകയും സ്‌കൂളുകളുടെ അറ്റകുറ്റപ്പണികളുമാണ് തുടങ്ങിയത് . പൂര്‍ണമായും അണുനശീകരണം നടത്താനും സാനിറ്റൈസര്‍ സ്റ്റാന്‍ഡുകള്‍ ഉറപ്പിക്കുന്നതിനും സ്‌കൂള്‍ വികസനസമിതികളും മാനേജ്‌മെന്റുകളും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌.

അതേസമയം സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച്‌ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെ ജില്ലയിലെ വർക് ഷോപ്പുകളിൽ ബസുകള്‍ നന്നാക്കാന്‍ എത്തിച്ചുതുടങ്ങി. ഒന്നര വര്‍ഷമായി ഓടാതെ കിടക്കുന്ന വാഹനങ്ങളുടെ തകരാര്‍ പരിഹരിച്ച്‌ പ്രവര്‍ത്തനക്ഷമത സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുത്തു തുടങ്ങി.

ഒരുസീറ്റില്‍ ഒരുകുട്ടി മാത്രമേ പാടുള്ളൂ എന്ന നിര്‍ദേശം നടപ്പാക്കണമെങ്കില്‍ ബസുകള്‍ കുറഞ്ഞത് 10 ട്രിപ്പെങ്കിലും ഓടണം. എന്നാൽ \ ഇത് സ്‌കൂളുകള്‍ക്ക് കടുത്ത സാമ്പത്തികബാധ്യത വരുത്തുമെന്നാണ് പറയുന്നത്.

Related Articles

Latest Articles