Kerala

പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യ നിർണയ വിവാദം; പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ച് മൂല്യനിർണ്ണയം ഇന്ന് മുതൽ

തിരുവനന്തപുരം: വിവാദമായ പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യ നിർണയത്തിലെ വിവാദങ്ങൾക്കൊടുവിൽ പുതുക്കിയ ഉത്തര സൂചിക തയ്യാറാക്കി. ഇത് ഉപയോഗിച്ചുള്ള പ്ലസ് 2 കെമിസ്ട്രി മൂല്യ നിർണയം ഇന്ന് പുനരാരംഭിക്കും. ഇതിൽ ആദ്യത്തെ സെഷൻ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായിരിക്കും.

കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ ഉത്തര സൂചിക തയ്യാറാക്കിയത്.

മൂല്യനിർണയം നടത്തിയ 28000 ഉത്തരക്കടലാസുകൾ പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ പുനർമൂല്യനിർണയം നടത്തും. ഉത്തര സൂചികയിൽ തൃപ്തരാകാതെ അധ്യാപകർ ബഹിഷ്കരിച്ചതിനെ തുടർന്ന് 3 ദിവസം മൂല്യനിർണയം സ്തംഭിച്ചിരുന്നു.

ഉത്തരസൂചികയിൽ അപാകത ഇല്ലെന്നായിരുന്നു സർക്കാർ ആദ്യം ആവർത്തിച്ചിരുന്നത് എങ്കിലും അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്.

B4 Admin

Recent Posts

565 പുതിയ ശാഖകളും 22 ലക്ഷം കുടുംബങ്ങളും: ശതാബ്ദി ജനസമ്പർക്ക വിജയം ദില്ലിയിൽ അവതരിപ്പിച്ച് സംഘം

രാഷ്ട്ര വന്ദനം മഹാസംഗമത്തോടനുബന്ധിച്ച് ശതാബ്ദി വർഷത്തിൽ സംഘടിപ്പിച്ച വിപുലമായ ജനസമ്പർക്ക പ്രവർത്തനങ്ങളുടെയും സംഘടനാ വളർച്ചയുടെയും കണക്കുകൾ ദില്ലിയിൽ അവതരിപ്പിച്ചു. അഞ്ഞൂറ്റി…

3 hours ago

ശതാബ്ദിയുടെ നിറവിൽ ഭാരതത്തിന്റെ കരുത്തുറ്റ മുന്നേറ്റം: ‘രാഷ്ട്ര വന്ദനം’ സംഗമത്തിന് ദില്ലിയിൽ ഗംഭീര തുടക്കം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറു വർഷം നീണ്ട നിസ്വാർത്ഥ സേവനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും പൊൻതൂവലായി 'രാഷ്ട്ര വന്ദനം' മഹാസംഗമം തലസ്ഥാന…

4 hours ago

ലഹരിമുക്ത ഭാരതത്തിനായി കൈകോർക്കാം: ‘സഞ്ചാർ സാഥി’ ആപ്പിന്റെ നേട്ടങ്ങളും പങ്കുവെച്ച് പ്രധാനമന്ത്രിയുടെ 140-ാം മൻ കി ബാത്ത്!

ലഹരിമുക്ത ഭാരതം കെട്ടിപ്പടുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ശക്തമായ ആഹ്വാനവും, സൈബർ സുരക്ഷയും ഡിജിറ്റൽ സാങ്കേതികവിദ്യയും ജനങ്ങളിലേക്ക് എത്തിക്കുന്ന 'സഞ്ചാർ…

4 hours ago

റാഞ്ചിയിൽ പുതിയ വീടൊരുക്കാൻ എം.എസ്. ധോണി: സാംബോ ഹില്ലിൽ രണ്ട് ഏക്കറോളം സ്ഥലത്ത് നിർമ്മാണം!

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ജന്മനാടായ റാഞ്ചിയിൽ പുതിയ വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ…

8 hours ago

എയർ ഇന്ത്യയിൽ വൻ അഴിച്ചുപണി: 30,000 ജീവനക്കാരുടെ ഘടന പുനഃപരിശോധിക്കുന്നു!

വ്യോമയാന മേഖലയിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ നിയന്ത്രിക്കാനുമായി വൻ മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ. ഏകദേശം 30,000 ജീവനക്കാരുള്ള സ്ഥാപനത്തിന്റെ…

9 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

19 hours ago