Saturday, January 3, 2026

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം: 84.33 ശതമാനം പേര്‍ വിജയിച്ചു


തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേര്‍ വിജയിച്ചു. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 83.75 ശതമാനമായിരുന്നു.

വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയില്‍ (78%). 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04, എയ്ഡഡ് സ്‌കൂളുകള്‍ 86.36, അണ്‍ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം. 14,244 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

3,11,375 വിദ്യാര്‍തഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,244 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍വിജയശതമാനം കോഴിക്കോട് ജില്ലയ്ക്ക്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം- 78%.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.07 ശതമാനമാണ് വിജയം. 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.

183 കുട്ടികള്‍ക്ക് 1200 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. 71 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. ഇതില്‍ 12 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 10 മുതല്‍ പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷിക്കാം.
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in
എന്നീ സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായി ഫലമറിയാന്‍ സാധിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ നല്‍കാം. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ ഒന്നിച്ച് അധ്യയനം തുടങ്ങുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്.

Related Articles

Latest Articles