Tuesday, May 14, 2024
spot_img

‘തോറ്റു പോയി എന്ന് കരുതി നിങ്ങൾ വിഷമിക്കേണ്ട. രാജ്യം നിങ്ങളുടെ കൂടെയുണ്ട്’; പൊരുതി തോറ്റ ഭാരതപുത്രിമാരെ നെഞ്ചോട് ചേർത്ത് രാജ്യത്തിന്റെ പ്രധാനസേവകൻ

വിജയിച്ചവരുടെ കൂടെ മാത്രമല്ല, മറിച്ച് പൊരുതി തോറ്റവരെയും ചേർത്ത് പിടിക്കുന്ന നേതാവ് ആണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ ഈ വിഡീയോ ഒന്ന് കണ്ടു നോക്കൂ. ഇന്ത്യൻ വനിതാ ടീമിനെ നേരിട്ട് ഫോണിൽ വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.

ടോക്കിയോ ഒളിംപിക്സിൽ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസമേകുകയാണ് പ്രധാനമന്ത്രി. ഫോണിലൂടെ നേരിട്ട് വിളിച്ച് അവരുടെ നല്ല പ്രകടനത്തെ അഭിനന്ദിക്കുന്നതും നമുക്ക് കാണാൻ കഴിയും.. അഭിമാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗങ്ങളോട് പ്രധാനമന്ത്രി പറയുന്നുമുണ്ട്. ഇതിൽപ്പരം വേറെ എന്താണ് അവർക്ക് കിട്ടാനുള്ളത്.അത്രയും അമൂല്യമായ വാക്കുകളാണ് നരേന്ദ്ര മോദിയെന്ന ജനസേവകന്റെ അടുത്ത് നിന്നും അവർക്ക് കിട്ടിയത്. ആ കരുതൽ, ആ സ്നേഹം. അഭിമാനമാണ് നമ്മുടെ പ്രധാനമന്ത്രി.

‘തോറ്റു പോയി എന്ന് കരുതി നിങ്ങൾ വിഷമിക്കേണ്ട. രാജ്യം നിങ്ങളുടെ കൂടെയുണ്ട്’. എന്നാണ് രാജ്യത്തിന്റെ പ്രധാനസേവകൻ അവരോട് പറയുന്നത്. യഥാർത്ഥ ജനസേവകൻ എന്താണെന്നുള്ളത് കാണിച്ചു തന്നു. മുൻപും ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്. ഐ എസ് ആർ ഓ ചെയർമാൻ വി ശിവൻ പൊട്ടിക്കരയുമ്പോൾ അദ്ദേഹത്തെ ചേർത്ത് നിർത്തി ഒരു ജ്യേഷ്ഠനെ പോലെ ആശ്വസിപ്പിക്കുന്നത് നമ്മൾ കണ്ടതാണ്. ഇതാണ് ഞങ്ങളുടെ പ്രധാനമന്ത്രി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles