Monday, June 17, 2024
spot_img

“റിയാസ് മലബാർ മന്ത്രി”; സിപിഎം ജില്ലാസമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരിഹാസവും, രൂക്ഷവിമർശനങ്ങളും

ഇടുക്കി: സിപിഎമ്മിന്റെ ഇടുക്കി ജില്ലാസമ്മേളനത്തിൽ (CPM Idukki Session) പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരിഹാസവും, രൂക്ഷവിമർശനങ്ങളും. റിയാസ് മലബാറിന്റെ മന്ത്രിയാണെന്നും ഇടുക്കിയെ പൂർണമായി അവഗണിക്കുന്നുവെന്നും സമ്മേളനത്തിൽ പാർട്ടി പ്രതിനിധികൾ തന്നെ കുറ്റപ്പെടുത്തി. ഇടുക്കിയിലെ റോഡുകളുടെയും ടൂറിസം മേഖലയുടേയും പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

അതേസമയം ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയിൽ മാത്രമാണ് നടപ്പിലാക്കുന്നത്. ടൂറിസത്തിൽ മുന്നിൽ നിൽക്കുന്ന ഇടുക്കിയെ പൂർണമായും ഒഴിവാക്കുന്നു എന്നാണ് പ്രധാന വിമർശനം. എന്നാൽ രൂക്ഷവിമർശനം ഉയർന്നതിനെത്തുടർന്ന് വിനോദ സഞ്ചാര മേഖലയിൽ ഇടുക്കിക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ഇടുക്കി ജില്ലാ സമ്മേളനത്തിൽ എല്ലാ മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. കഴിഞ്ഞ തവണ ഒന്നിനൊന്ന് മികച്ച മന്ത്രിമാർ ആയിരുന്നു. തുടർഭരണം കിട്ടാൻപോലും കാരണം അവരുടെ പ്രവർത്തനങ്ങളായിരുന്നു. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച നിലവാരമില്ലെന്നാണ് പ്രതിനിധികൾ വിമർശിച്ചത്.

Related Articles

Latest Articles