Monday, May 20, 2024
spot_img

ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തേകാൻ ഐ എൻ എസ് വിക്രാന്ത്; രാജ്യത്തിന് സമർപ്പിച്ച് പ്രധാന മന്ത്രി ; ഇത് ഭാരതത്തിന്റെ തിരിച്ചുവരവിന്റെ ചിത്രം : “വിക്രാന്ത് പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയെന്ന് മോദി”

 

കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 9.30 മുതലാണ് കൊച്ചി കപ്പൽ ശാലയിൽ ചടങ്ങുകൾ ആരംഭിച്ചത്. സമുദ്രത്തിന്റെ വെല്ലുവിളികളിൽ രാജ്യത്തിൻറെ ഉത്തരമാണ് വിക്രാന്ത് എന്ന് പ്രധാന മന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു . ഓരോ ഭാരതീയനും അഭിമാന നിമിഷം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രാന്തിന്റെ സമർപ്പണത്തോടെ പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷ്യം വഹിക്കും. കൂടാതെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രധാന മന്ത്രി അഭിനന്ദിച്ചു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയാണ് വിക്രാന്ത് എന്നും അദ്ദേഹം പറഞ്ഞു.വിക്രാന്ത് പുതിയ വികസനത്തിന്റെ തുടക്കം എന്നും അദ്ദേഹം കൂട്ടി ചേർത്തു
വിക്രാന്ത് ആത്മ നിർമ്മത് ഭാരതത്തിന്റെ പ്രതീകം. കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്ന് ഭാരതത്തിനായുള്ള നേട്ടമാണ് ഐ എൻ എസ് വിക്രാന്ത്. നാവിക സേനയ്ക്ക് കരുത്തും ആത്മധൈര്യവും കൂട്ടി ഐ എൻ എസ് വിക്രാന്ത് . അതിന്റെ പ്രയോജനം രാജ്യത്തോടൊപ്പം ലോകത്തിനും എന്നും അദ്ദേഹം പറഞ്ഞു . കൂടാതെ ശിവജിയുടെ പോരാട്ട വീര്യത്തെ പരാമർശിക്കാനും അദ്ദേഹം മറന്നില്ല.

സ്വയം പര്യാപ്തതയുടെ പ്രതീകമാണ് വിക്രാന്ത് എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് വലിയ ആഘോഷമായാണ് നാട് കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.2007ലാണ് വിക്രാന്തിന്റെ നി‍ർമാണം ആരംഭിച്ചത്. 15 വർഷം കൊണ്ട് കപ്പൽ നിർമിക്കാൻ ചെലവായത് 20,000 കോടി രൂപയാണ്. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു . പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിച്ചതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി .

 

 

Related Articles

Latest Articles