Saturday, May 4, 2024
spot_img

ബീഹാർ വിജയത്തിൽ ജനങ്ങൾക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി; വിജയം സർക്കാരിന്റെ കോവി‍ഡ് പ്രതിരോധത്തിനുള്ള അംഗീകാരം

ദില്ലി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വൻ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ വികസനത്തിന് വോട്ടു ചെയ്തു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ തികഞ്ഞ വിശ്വാസമാണെന്നും ബിഹാറിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

ബിഹാറിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയം. ജനതാ കർഫ്യൂ മുതൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. കോവിഡിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരോ ജീവനും ഇന്ത്യയുടെ വിജയകഥയുടെ ഭാഗമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വികസനം മാത്രമാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് ജനങ്ങൾ കാണിച്ചു തന്നിരിക്കുന്നു.’– മോദി പറഞ്ഞു.

ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിൽ വരും. കാട്ടുഭരണം തള്ളിയ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തു. ബിജെപിക്കും എൻഡിഎക്കും ഒരേ ഒരു അജണ്ട മാത്രം ആണ് ഉള്ളത്. അത് വികസനം ആണെന്നും നിശബ്ദ വോട്ടര്‍മാരാണ് ബിജെപിയുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബൂത്ത്‌ പിടുത്തമായിരുന്നു ഒരു കാലത്ത് വാർത്ത‍ എങ്കിൽ ഇത്തവണ സമാധാനപൂർണമായ തെരഞ്ഞെടുപ്പ് ആണ് നടന്നത്. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തെലങ്കാനയിലും ബിജെപി വലിയ വിജയം നേടി. രാജ്യത്തു എല്ലായിടത്തും സാന്നിധ്യം ഉള്ള പാർട്ടിയായി ബിജെപി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles