Sunday, January 4, 2026

കശ്മീരില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ശ്രീനഗര്‍: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രജൗറിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപത്താണ് സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയും ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി കശ്മീര്‍ സന്ദര്‍ശിക്കുന്നത്.

ഞായറാഴ്ച രാവിലെയാണ് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ഭിംബര്‍ ഗാലി ബ്രിഗേഡില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് സൈനികര്‍ക്കൊപ്പം അദ്ദേഹം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സൈനികര്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ നല്‍കി. ശത്രുക്കളില്‍നിന്ന് രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന സൈനികരെ പ്രധാനമന്ത്രി പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷത്തിനായി ജമ്മു കശ്മീരിലെത്തുന്നത്. 2014ല്‍ പ്രധാനമന്ത്രിയായതിനു ശേഷം എല്ലാ ദീപാവലിയും അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കൊപ്പമാണ് മോദി ആഘോഷിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം മോദി ദീപാവലി ആഘോഷിച്ചത് ഇന്തോ- ടിബറ്റന്‍ സൈനികര്‍ക്കൊപ്പം ഉത്തരാഖണ്ഡിലായിരുന്നു.

Related Articles

Latest Articles