Tuesday, December 16, 2025

ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി; ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഫ്രാന്‍സിനൊപ്പം

ദില്ലി: ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളില്‍ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഇന്ന് നടന്നതടക്കമുളഅള കൊലപാതകങ്ങളിലാണ് പ്രധാനമന്ത്രി അപലപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്ന് മോദി അനുശോചനം അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഫ്രാന്‍സിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

https://twitter.com/narendramodi/status/1321814517651787776

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ട് അക്രമികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറും മുമ്പാണ് ഫ്രാന്‍സില്‍ ഇന്ന് മറ്റൊരു ഭീകരാക്രമണം കൂടി നടന്നിരിക്കുന്നത്.
നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയുടെ തലയറുത്തു. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ പ്രതികരിച്ചു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.

Related Articles

Latest Articles