Tuesday, September 29, 2026

കാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ ക്രൂരമായി വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടവരിൽ യുവമോർച്ച ജനറല്‍ സെക്രട്ടറിയും

കുൽഗാം: കാശ്മീരിലെ കുൽഗാമിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. യുവമോർച്ച സെക്രട്ടറി ഫിദ ഹുസൈൻ യാറ്റൂ, പാർട്ടി പ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്.

ഓഫീസിൽ നിന്ന് കാറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles