Monday, December 15, 2025

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച: സന്ദർശനത്തിനിടയിൽ മോദിക്ക് നേരെ പറന്ന് ഡ്രോൺ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയിൽ വീഴ്ച. ഗുജറാത്തിലെ ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിക്ക് നേരെ പറന്ന ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവെച്ച് ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഡിസംബർ 1 നും 5 നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി ഗുജറാത്തിലെത്തിയതായിരുന്നു മോദി. ഡ്രോണിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നിരോധിത പ്രദേശത്ത് ഡ്രോൺ പറന്നത് എന്തിനാണെന്ന് കണ്ടെത്തേണ്ടതുണ്ട്.

ഗുജറാത്തിൽ വ്യാഴാഴ്ച 4 റാലികളെ മോദി അഭിസംബോധന ചെയ്തു. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നിവിടങ്ങളിലായിരുന്നു പര്യടനം.

Related Articles

Latest Articles