ഗാന്ധിനഗർ: ഗുജറാത്തിലെ മച്ചു നദിക്ക് കുറുകെയുള്ള പാലം തകർന്നു വീണ് 141 പേരാണ് മരിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്താണ് 232 മീറ്ററുള്ള ഈ പാലം നിര്‍മ്മിക്കുന്നത്. ദർബർഗഢിനെ നസർബാഗുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 1879-ല്‍ മുംബൈ ഗവര്‍ണറായിരുന്ന റിച്ചാര്‍ഡ് ടെമ്പിള്‍ ആണ് പാലം ഉദ്ഘാടനം ചെയ്തത്. ഇംഗ്ലണ്ടില്‍ നിന്നാണ് ആൻ ഈ പാലം നിർമ്മാണത്തിനായുള്ള മുഴുവന്‍ നിര്‍മ്മാണ സാമഗ്രികളും എത്തിച്ചത്.
തുടർന്ന് കഴിഞ്ഞ ആറുമാസമായി നവീകരണത്തിനായി അടച്ചിട്ടിരുന്ന പാലം ഗുജറാത്ത് പുതുവത്സര ദിനത്തോടനുബന്ധിച്ച് നാല് ദിവസം മുമ്പാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഒദവ്ജി പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ഒരേവ ഗ്രൂപ്പിനാണ് നവീകരണത്തിനുള്ള കരാറും നൽകിയത്. എന്നാൽ ജനങ്ങൾക്കുവേണ്ടി പാലം തുറന്നു കൊടുത്തതോടുകൂടി വൻ ജനത്തിരക്കായിരുന്നു പാലത്തിൽ.
അതേസമയം, പാലം തുറക്കുന്നതിന് മുമ്പ് ഒറെവ അധികൃതരിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്ന് മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ്‌സിൻഹ് സാല പറഞ്ഞത്. ”ഇത് സർക്കാർ ടെൻഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറെവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതും ആയിരുന്നു. എന്നാൽ അത് ചെയ്തില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു” -സാല പറഞ്ഞു. നവീകരണത്തിന് ശേഷം തുറന്നുകൊടുത്ത പാലത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
എന്നാൽ, ഗുജറാത്തിലെ മോര്‍ബി തൂക്ക് പാലം തകര്‍ന്ന് വീഴാന്‍ കാരണം ചിലര്‍ പാലം കുലുക്കിയതിനാലാണ് എന്ന് സംശയം. അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അഹമ്മദാബാദ് നിവാസിയായ വിജയ് ഗോസ്വാമിയുടെ വെളിപ്പെടുത്തലാണ് ഇത്തരമൊരും സംശയം ജനിപ്പിക്കുന്നത്.
പാലത്തില്‍ കയറിയ ആള്‍ക്കൂട്ടത്തിലെ ചില യുവാക്കള്‍ പാലം കുലുക്കാന്‍ തുടങ്ങിയെന്നും ഇതിനെ തുടര്‍ന്ന് ഭയന്ന് പാലത്തില്‍ പാതിവഴിയില്‍ നിന്ന് മടങ്ങി പോവുകയായിരുന്നു എന്നുമാണ് വിജയ് ഗോസ്വാമിയുടെ വെളിപ്പെടുത്തല്‍. ഉച്ചയോടെയായിരുന്നു വിജയ് ഗോസ്വാമിയും കുടുംബവും പാലത്തില്‍ നിന്ന് തിരിച്ചിറങ്ങിയത്. വൈകീട്ട് ആറരയോടെ പാലം തകര്‍ന്നെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭയം ശരിയാണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറയുന്നു.

