Thursday, January 1, 2026

യുവാക്കൾക്ക് സന്തോഷവാർത്തയുമായി പ്രധാനമന്ത്രി! രാജ്യത്തെ 10 ലക്ഷം യുവാക്കൾക്ക് ഒന്നരവർഷത്തിനുള്ളിൽ കേന്ദ്രസര്‍വീസില്‍ ജോലി; മിഷന്‍ മോഡ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: രാജ്യത്തെ പത്ത് ലക്ഷം യുവാക്കൾക്ക് ഒന്നരവർഷത്തിനുള്ളിൽ ജോലി നൽകും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ മിഷന്‍ മോഡില്‍ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് മോദിയുടെ നിര്‍ദേശം വന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള കര്‍ശന ഇടപെടലിന്റെ ഭാഗമായാണ് സർക്കാരിന്റെ തീരുമാനം. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നാണ് കര്‍ശന നിര്‍ദേശം.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ മിഷന്‍ മോഡില്‍ സര്‍ക്കാര്‍ റിക്രൂട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞു.

Related Articles

Latest Articles