India

പുണ്യ ദർശനത്തിനായി ദേവഭൂമി സന്ദർശിച്ച് നരേന്ദ്രമോദി; കേദാർനാഥ് ക്ഷേത്രത്തിലെത്തിയത് ചോള ഡോറ എന്ന പരമ്പരാ​ഗത വസ്ത്രം ധരിച്ച്

ഡെറാഡൂൺ: ദേവഭൂമി സന്ദർശിച്ച് നരേന്ദ്രമോദി. കേദാർനാഥ് ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് തുടക്കം കുറിച്ചു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായ സ്വസ്തിക ചിഹ്നമുള്ള ചോള ഡോറ എന്ന പരമ്പരാ​ഗത വസ്ത്രമാണ് ധരിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി നടത്തുന്ന ആറാമത്തെ കേദാർനാഥ് സന്ദർശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ക്ഷേത്രം പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. കേദാർനാഥനെ ആരാധിച്ച ശേഷം ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങിയ പ്രധാനമന്ത്രി ക്ഷേത്രം പ്രദക്ഷിണം വച്ചു. പൂജയ്‌ക്കുശേഷം ജനങ്ങളെ കാണാനും ആശിർവാദങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ആദിഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലവും പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്ന് രാവിലെ കേദാർനാഥ് സന്ദർശനത്തിനായി ജോളി ഗ്രാന്റ് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട) ഗുർമീത് സിംഗ്, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എന്നിവരായിരുന്നു സ്വീകരിച്ചത്.

സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. 9.7 കിലോമീറ്റർ ദൈർഘ്യമുള്ള ഗൗരികുണ്ഡ്-കേദാർനാഥ് റോപ്പ് മാർഗ് പദ്ധതിയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിക്കും. കേദാർനാഥിലെ മന്ദാകിനി ആസ്ത പാതയും സരസ്വതി ആസ്ത പാതയും മോദി പരിശോധിക്കും

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

4 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

4 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

5 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

7 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

13 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

13 hours ago