Saturday, May 11, 2024
spot_img

ദീപാവലി സമ്മാനവുമായി കേന്ദ്ര ഗവണ്മെന്റ്; 75,000 പേർക്ക് നാളെ നിയമനം, ആദ്യഘട്ട തൊഴിൽ മേളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും…

ദില്ലി: പത്തു ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കേന്ദ്ര സർക്കാർ നിയമന യജ്ഞത്തിന്റെ ആദ്യഘട്ട തൊഴിൽ മേളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും. കേന്ദ്ര സർക്കാർ ജോലികളിൽ പുതുതായി നിയമനം നേടിയ 75,000 പേർക്കു രാവിലെ 11 ന് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറിയാണ് തുടക്കം കുറിക്കുന്നത്.

പുതുതായി നിയമിക്കുന്നവരെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ആയിരിക്കും അഭിസംബോധന ചെയ്യുന്നത്. ദില്ലിയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലുമുള്ള ചടങ്ങുകളിൽ കേന്ദ്രമന്ത്രിമാർ തൊഴിൽ നിയമന ഉത്തരവുകൾ ഉദ്യോ ഗാർഥികൾക്ക് കൈമാറും.

ഒന്നര വർഷത്തിനകം 10 ലക്ഷം പേർക്കാണ് കേന്ദ്ര സർക്കാർ സർവീസുകളിൽ നിയമനം ലഭിക്കുന്നത്. രാജ്യത്തുടനീളം പുതുതായി നിയമിക്കപ്പെടുന്നവർ കേന്ദ്ര സർക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ജോലിയിൽ പ്രവേശിക്കും. കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, എൽഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇൻസ്പെക്ടർമാർ, എംടിഎസ് മുതലായ തസ്തികകളിലാണ് ഇവരുടെ നിയമനം.

Related Articles

Latest Articles