Narendra-Modi
ദില്ലി: മണിപ്പുരിലെ ചുര്‍ചന്‍പുരില്‍ നടന്ന ഭീകരാക്രമണത്തില്‍ കേണലും കുടുംബവും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും കുടുംബത്തിനും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അവരുടെ ത്യാഗത്തെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ദുഃഖത്തിന്റെ ഈ വേളയില്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പം അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഭീകരാക്രമണത്തെ അപലപിച്ചു. വീരമൃത്യു വരിച്ച സൈനികര്‍ക്കും കേണല്‍ വിപ്ലവ് ത്രിപാഠിയുടെ ഭാര്യക്കും മകനും ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അസം റൈഫിൾസിന്റെ വാഹന വ്യൂഹത്തിന് നേരെ കുഴിബോംബ് ആക്രമണം നടന്നത്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…