Sunday, November 22, 2026

പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച​യ്ക്ക് പ​റ്റി​യ അ​ന്ത​രീ​ക്ഷ​മല്ലെന്ന് മോദി

ബി​ഷ്ഹേ​ക്ക്: പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചക്ക് പറ്റിയ അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്ഹേ​ക്കി​ൽ ന​ട​ക്കു​ന്ന ഷാ​ങ്ഹായ് (​എ​സ്‌​സി​ഒ) ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മോ​ദി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പാ​ക്കി​സ്ഥാ​ൻ സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. ഭീ​ക​ര​വാ​ദ​ത്തെ രാ​ജ്യ​ന​യ​മാ​യാ​ണ് അ​വ​ർ പി​ന്തു​ട​രു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

ചൈനീസ് പ്രസിഡന്‍റുമായി നടന്ന നാല്‍പത് മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദവും ചർച്ചാ വിഷയമായി. ഇന്നലെ അനന്ത്നാഗിൽ നടന്ന ആക്രമണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതാണെന്ന് മോദി പറഞ്ഞു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ച്ചിനെയും മോദി കണ്ടു. റഷ്യ പരമോന്നത സിവിലിയൻ പുരസ്കാരം തനിക്ക് പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു.

ഇതിനിടെ മോദിയെ പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തു വന്നു. മോദിയുണ്ടെങ്കിൽ ഇന്ത്യ അമേരിക്ക ബന്ധത്തിൽ എന്തും സാധ്യമെന്നായിരുന്നു പോംപിയോയുടെ പറഞ്ഞത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നൽകുന്ന പ്രത്യേക ഇളവ് പിൻവലിക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ചൊല്ലി തർക്കം തുടരുമ്പോഴാണ് പോംപിയോയുടെ അഭിപ്രായ പ്രകടനം..

പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴിയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്കു പോയത്. ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. മോദിക്ക് പറക്കാൻ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്ഥാൻ അറിയിച്ചെങ്കിലും അവസാന നിമിഷം അതുവഴിയുള്ള യാത്ര വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

Related Articles

Latest Articles