ദില്ലി: വരുന്ന ഞായറാഴ്ചയോടെ തന്‍റെ ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് സമൂഹ മാധ്യമ സങ്കേതങ്ങൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . അൽപ്പസമയം മുൻപ് തന്‍റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്.
ലോകത്ത് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഭരണ നിർവഹണ, ജനസേവന പ്രവർത്തനങ്ങൾ നടത്തുകയും ഏകോപിപ്പിക്കുന്ന ചെയ്യുന്ന ഭരണാധികാരികളിൽ പ്രധാനപ്പെട്ട വ്യക്തിത്വമാണ് നരേന്ദ്ര മോദി. സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പറഞ്ഞെങ്കിലും അതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.
ട്വിറ്റര്‍ അടക്കമുള്ള സങ്കേതങ്ങളിലൂടെ വ്യക്തിഹത്യയും സോഷ്യൽ മീഡിയ ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങളും വ്യാപകമായി നടക്കുന്ന പശ്ചാത്തലത്തിലാണ് ഇനി ആ സങ്കേതങ്ങൾ ഉപയോഗിക്കുന്നത് താൻ അവസാനിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറലായതോടെ അദ്ദേഹത്തോട് തീരുമാനം ഉപേക്ഷിക്കാനുള്ള അഭ്യർത്ഥനകൾ വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.

