MODI
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കർഷകരെയും ശാസ്ത്രജ്ഞരെയുമാണ് പ്രധാനമന്ത്രി ഇന്ന് പ്രത്യേകമായി അഭിസംബോധന ചെയ്യുന്നത്. രാവിലെ പതിനൊന്നുമണിക്ക് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും അഭിസംബോധന. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ,ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ,ഗവർണർ ആചാര്യ ദേവവ്രത് എന്നിവരും ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
അതേസമയം കാർഷിക, ഭക്ഷ്യ സംസ്‌കരണം സംബന്ധിച്ച ദേശീയ ഉച്ചകോടിയുടെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള കർഷകരെയും ശാസ്ത്രജ്ഞരെയും അഭിസംബോധന ചെയ്യുന്നത്. 5,000 ലധികം കർഷകരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രകൃതി ദത്തമായതും സീറോബജറ്റിലുമുള്ള കൃഷിയുമായിരുന്നു ഉച്ചകോടിയുടെ പ്രധാന ചർച്ച വിഷയങ്ങൾ. ഡിസംബർ 14 ന് ആരംഭിച്ച മൂന്ന് ദിവസത്തെ ദേശീയ ഉച്ചകോടി ഗുജറാത്തിലാണ് നടക്കുന്നത്. പ്രകൃതിദത്ത കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അതിന്റെ ഗുണങ്ങളെക്കുറിച്ച് കർഷകരെ ബോധവാൻമാരാക്കുന്നതിനുമാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…