Saturday, May 18, 2024
spot_img

കാർഷിക നിയമം പിൻവലിക്കൽ: എല്ലാ കർഷകരും “ഹാപ്പി” അല്ല

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ (New Farmers Bill) പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ക്രെഡിറ്റ് അടിച്ചെടുക്കാൻ പലരും രംഗത്തു വന്നുകഴിഞ്ഞു. കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പരിണിതഫലമാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം എന്നുപോലും വ്യാഖ്യാനിക്കുന്നവർ നിരവധിയാണ്. എന്നാൽ കാർഷിക നിയമം പിൻവലിചത്തിൽ എല്ലാ കർഷകരും സന്തോഷവാന്മാരല്ല. പഞ്ചാബ്, ഹരിയാന എന്നിവയ്ക്ക് പുറത്തുള്ള കർഷകർ കനത്ത നിരാശയാണ് വിഷയത്തിൽ പ്രകടിപ്പിച്ചത്.

ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും നിയമം റദ്ദാക്കിയ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. അതോടൊപ്പം വാണിജ്യേതര വിളകൾ കൃഷി ചെയ്യുന്ന ഭൂരിഭാഗം ചെറുകിട നാമമാത്ര കർഷകർക്കും ഇത് ഒരു ആശങ്ക തന്നെയാണ്. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ കര്‍ഷക നന്മക്കുവേണ്ടി ഉള്ളതായിരുന്നു എന്നതില്‍ സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ അത് മനസിലാക്കിയ കർഷകർക്കോ സംശയമില്ല. ഭൂരിപക്ഷം വരുന്ന കര്‍ഷകരും നിയമത്തെ അനുകൂലിച്ചു. നിയമങ്ങളുടെ ഗുണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെ ഒരു വിഭാഗം കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തു വന്നു. അവര്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ നിരയുള്ളത് പൊതുജന സമക്ഷം ബോധ്യപ്പെടുകയും ചെയ്തു. ജനാധിപത്യ രാജ്യമെന്ന നിലയിലും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരെന്ന നിലയിലും സമരത്തെ കാണാതിരിക്കാനാവില്ല. അതിനാലാണ് നിയമങ്ങള്‍ പിന്‍വലിച്ചത്.

കര്‍ഷകരുടെ പേരില്‍ സമരം നടത്തി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമെന്ന് വരുത്താനുള്ള ശ്രമത്തിനേറ്റ തിരിച്ചടികൂടിയാണ് പുതിയ നീക്കം. കര്‍ഷകര്‍ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത് എന്നതില്‍ കര്‍ഷകര്‍ക്കാര്‍ക്കും സംശയമില്ല. കര്‍ഷകര്‍ക്ക് സഹായകമായ പെന്‍ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അഞ്ച് തവണയാണ് ഉയര്‍ത്തിയത്. കൂടാതെ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു,

Related Articles

Latest Articles