Wednesday, September 23, 2026

ജനപ്രിയ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ

രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറുപത്തി ഒൻപതാം ജന്മദിനത്തിന്‍റെ നിറവില്‍. അഴിമതിക്കാരെയും സാന്പത്തിക തട്ടിപ്പുകാരെയും അമര്‍ച്ച ചെയ്യുമെന്ന പ്രഖ്യാപനം നിറവേറ്റിക്കൊണ്ട് സധൈര്യം മുന്നോട്ടുപോകുകയാണ് രാജ്യത്തെ മോദി സര്‍ക്കാര്‍.ഇന്ന് വരെ രാജ്യം ഭരിച്ചവര്‍ കള്ളപ്പണക്കാര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാതിരുന്നപ്പോഴാണ് വന്പന്‍സ്രാവുകളെ പിടിക്കുന്ന ചരിത്രപരമായ നടപടികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ സധൈര്യം മുന്നോട്ടുപോകുന്നത്. ഇത് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയില്‍ അഴിമതിക്കെതിരായ ജനങ്ങളുടെ വിശ്വാസം വളരെ അധികം വര്‍ധിപ്പിച്ചിട്ടുണ്ട്.1950 സെപ്റ്റംബര്‍ 17 ന് ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗറിലാണ് നരേന്ദ്ര മോദി ജനിച്ചത്.

Related Articles

Latest Articles