Saturday, January 3, 2026

കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് സാഹചര്യവും ചില മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവലോകനം ചെയ്യും. നാളെ വൈകുന്നേരം വെർച്ച്വലായിട്ടായിരിക്കും യോഗം ചേരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകൾ നടക്കും.

അതേസമയം വിവിധ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ കഴിഞ്ഞ ഒരാഴ്ചയോളം തുടര്‍ച്ചയായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയും കേന്ദ്രീകരിച്ചായിരുന്നു യോഗങ്ങള്‍ സംഘടിപ്പിച്ചത്. നാളെ നടക്കുന്ന യോഗത്തിൽ റോഡ്,ഗതാഗത മന്ത്രാലയം, സിവില്‍ ഏവിയേഷന്‍, ടെലികോം മന്ത്രാലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നും സൂചനകളുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles