PM Modi to inaugurate LPG import terminal in West Bengals Haldia today
ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾ സന്ദർശിക്കും. സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന പ്രധാന പദ്ധതിയായ ‘അസോം മാല’യ്ക്ക് അസമിലെ ധെകിയജുലിയില്‍ അദ്ദേഹം തുടക്കം കുറിയ്ക്കും. ഇതിന് പുറമെ രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ ചടങ്ങും നടത്തും.
വൈകുന്നേരം 4.50ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം രാഷ്ട്രത്തിന് സമർപ്പിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്‌സിംഗ് യൂണിറ്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ യൂണിറ്റിന് പ്രതിവർഷം 2,70,000 മെട്രിക് ടൺ ശേഷിയുണ്ടാകും. കമ്മീഷൻ ചെയ്ത് കഴിയുമ്പോൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ വിദേശനാണ്യം ലാഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയപാത 41ല്‍ ഹാല്‍ദിയയിലെ റാണിചാക്കില്‍ നടക്കുന്ന 4 വരി റെയില്‍വേ മേല്‍പ്പാലം ഉള്‍പ്പെടുന്ന ഫ്‌ളൈ ഓവറും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിയ്ക്കും. 190 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മ്മാണം.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…