Monday, April 29, 2024
spot_img

”കോവിഡ് 19 വാക്സിന്‍ ഇന്ത്യ അയൽരാജ്യങ്ങളിലേയ്ക്ക് അയച്ച ഏറ്റവും വലിയ സമ്മാനം”; പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അകമഴിഞ്ഞ നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: കോവിഡ് 19 വാക്സിന്‍ നല്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ധാക്കയിൽ നടന്ന വെർച്വൽ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം. ജനുവരി 25 മുതൽ 26 വരെ ഇന്ത്യയിൽ നിന്ന് വാക്സിനുകൾ എത്തുമെന്ന് ഹസീന അറിയിച്ചു. അതേസമയം കോവിഡ് 19 വാക്സിൻ വാങ്ങുന്നതിൽ ബംഗ്ലാദേശ് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ഹസീന, കൊറോണ വൈറസിനെ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

നേരത്തെ ധാക്കയിൽ നടന്ന ചടങ്ങിൽ ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി കോവിഡ് 19 വാക്സിൻ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ കെ അബ്ദുൾ മോമെൻ, ആരോഗ്യമന്ത്രി സാഹിദ് മാലെക് എന്നിവർക്ക് കൈമാറി. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇന്ത്യ ഉയർന്ന മുൻ‌ഗണന നൽകുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി പറഞ്ഞു. 20 ലക്ഷം ഡോസ് കോവിഷീൽഡ് ഇന്ത്യ അയൽരാജ്യങ്ങളിലേയ്ക്ക് അയച്ച ഏറ്റവും വലിയ സമ്മാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള വെർച്വൽ ഉച്ചകോടിയിൽ നടന്ന ചർച്ചകൾക്ക് അനുസൃതമായി വാക്‌സിൻ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ വാക്‌സിനുകൾ ഇന്ത്യ വിതരണം ചെയ്തതായും വിക്രം ദൊരൈസ്വാമി പറഞ്ഞു.

Related Articles

Latest Articles