Sunday, May 19, 2024
spot_img

ചെെനീസ് നീക്കങ്ങളെ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യയുടെ ചാരക്കണ്ണുകൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചെെനീസ് നീക്കങ്ങളെ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രണ്ടാമതും അധികാരത്തിലേറിയതിന് ശേഷം മോദി നടത്തുന്ന ആദ്യ വിദേശ യാത്രയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം. മാലെ വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് ഗംഭീര വരവേല്‍പ്പാണ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് നല്‍കിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെെനീസ് കപ്പലുകളെ നിരീക്ഷിക്കാനായി 10 തീരനിരീക്ഷണ റഡാറുകളാണ് ഇന്ത്യ മാലദ്വീപില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനമാണ് നരേന്ദ്രമോദി നിര്‍വഹിക്കുന്നത്. ശേഷം മാലദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും നരേന്ദ്രമോദിയുെ ചേര്‍ന്ന് നിര്‍വഹിക്കും.

പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സാണ് റഡാറുകള്‍ നിര്‍മിച്ചത്. മാലദ്വീപിന് പുറമെ ഇന്ത്യന്‍ മഹാസുദ്രത്തിലെ ദ്വീപ രാജ്യങ്ങളായ ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ റഡാറുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാത്രമല്ല ഇന്ത്യക്കും മാലദ്വീപിനും ഇടയിലൂടെ കടന്നുപോകുന്ന കപ്പലുകളെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള കരാറും ഒപ്പുവയ്ക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യയിലേക്കും വരുന്ന കടല്‍വഴിയുള്ള ആക്രമണങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് പെട്ടെന്ന് കണ്ടെത്താന്‍ റഡാര്‍ ഉപയോഗിച്ച്‌ സാധിക്കും. സന്ദര്‍ശനത്തിനിടെ മാലദ്വീപ് വിദേശികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ മോദി ഏറ്റുവാങ്ങും.

Related Articles

Latest Articles