Wednesday, May 22, 2024
spot_img

മുത്തലാഖ് എന്ന ദുരാചാരത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിച്ചത് കേന്ദ്ര സർക്കാർ; വോട്ട് ബാങ്കിങ്ങിന് വേണ്ടിയല്ലാതെ പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി

ലക്‌നൗ: മുത്തലാഖ് എന്ന ദുരാചാരത്തിൽ നിന്ന് മുസ്ലിം സ്ത്രീകളെ മോചിപ്പിച്ചത് കേന്ദ്ര സർക്കാർ ആണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് മുന്നിൽ കണ്ട് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ പ്രവർത്തിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. അതുകൊണ്ട് തന്നെ മുസ്ലീം സ്ത്രീകളുടെ യഥാർത്ഥ യാതന എന്തെന്ന് മനസിലാക്കി അതിന് അനുസരിച്ച് അവർക്ക് സഹായം നൽകാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിലെ ബരബങ്കി ജില്ലയിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേന്ദ്ര സർക്കാർ മുസ്ലീം സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിച്ചു. കാലങ്ങളായി അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുത്തലാക്ക് എന്ന പ്രശ്‌നത്തിൽ നിന്ന് അവരെ മോചിതരാക്കി. മുത്വലാഖിന്റെ പേരിൽ കാലങ്ങളായി സ്ത്രീകൾ ദുഃഖം അനുഭവിച്ചുകൊണ്ടിരുന്നു. മുത്തലാക്ക് ബിൽ അവതരിപ്പിച്ചതോടെ സ്ത്രീകൾക്ക് മോചനത്തിനുള്ള വഴി തുറന്നു. ഇരട്ട എഞ്ചിനുള്ള ഉത്തർപ്രദേശ് സർക്കാർ സ്ത്രീകളുടെ സുരക്ഷിതത്വവും മൂല്യവും ഉയർത്തിപ്പിടിച്ചു. എല്ലായ്‌പ്പോഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അതിനായി പരിശ്രമിച്ചു. സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ ജനങ്ങൾക്ക് വേണ്ടിയും സർക്കാർ പ്രവർത്തിച്ചു. ചെറുകിട കർഷകർക്കായി നിരവധി പദ്ധതികളാണ് കൊണ്ടു വന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ ചെറുകിട കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ചു’- – അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles