India

“സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്”; ബ്രഹ്മകുമാരിമാരുടെ ഏഴ് സംരംഭങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: ബ്രഹ്മകുമാരിമാരുടെ ഏഴ് സംരംഭങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി , സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ചുള്ള (Azadi Ka Amrit Mahotsav) 30-ലധികം പ്രചാരണ പരിപാടികളും 15000-ലധികം ചടങ്ങുകളും പരിപാടികളും ഉൾപ്പെടുന്ന ബ്രഹ്മകുമാരിമാരുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സംരംഭങ്ങൾക്ക് തുടക്കംകുറിച്ചത്. ബ്രഹ്മാ കുമാരിസ് എന്നത് വ്യക്തിപരമായ പരിവർത്തനത്തിനും ലോക നവീകരണത്തിനുമായി സമർപ്പിച്ചിരിക്കുന്ന ലോകമെമ്പാടുമുള്ള ആത്മീയ പ്രസ്ഥാനമാണ്. 1937-ൽ ഇന്ത്യയിൽ സ്ഥാപിതമായ ബ്രഹ്മകുമാരിസ് 130-ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ബ്രഹ്മകുമാരികളുടെ സ്ഥാപക പിതാവായ പിതാശ്രീ പ്രജാപിതാ ബ്രഹ്മാവിന്റെ 53-ാമത് സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.

മൈ ഇന്ത്യ ഹെൽത്തി ഇന്ത്യ, ആത്മനിർഭർ ഭാരത്: സ്വാശ്രയ കർഷകർ, സ്ത്രീകൾ: ഇന്ത്യയുടെ പതാകവാഹകർ, പവർ ഓഫ് പീസ് ബസ് കാമ്പെയ്ൻ, അന്ദേഖ ഭാരത് സൈക്കിൾ റാലി, യുണൈറ്റഡ് ഇന്ത്യ മോട്ടോർ ബൈക്ക് കാമ്പെയ്ൻ, സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള ഹരിത സംരംഭങ്ങൾ എന്നിവ ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. മൈ ഇന്ത്യ ഹെൽത്തി ഇന്ത്യ സംരംഭത്തിൽ, ആത്മീയത, ക്ഷേമം, പോഷകാഹാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഒന്നിലധികം പരിപാടികളും ചടങ്ങുകളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.

മെഡിക്കൽ ക്യാമ്പുകൾ , കാൻസർ നിർണ്ണയം , ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള സമ്മേളനങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ആത്മനിർഭർ ഭാരതിന് കീഴിൽ സ്വാശ്രയ കർഷകർ, 75 കർഷക ശാക്തീകരണ ക്യാമ്പയിനുകൾ, 75 കർഷക സമ്മേളനങ്ങൾ, 75 സുസ്ഥിര യോഗ ഫാമിംഗ് പരിശീലന പരിപാടികൾ, കർഷകരുടെ ക്ഷേമത്തിനായുള്ള മറ്റ് നിരവധി സംരംഭങ്ങൾ എന്നിവ നടക്കും. സ്ത്രീകൾക്ക് കീഴിൽ: ഇന്ത്യയുടെ പതാക വാഹകർ, എന്ന സംരംഭങ്ങൾക്ക് കീഴിൽ സ്ത്രീ ശാക്തീകരണത്തിലൂടെയും പെൺകുട്ടികളുടെ ശാക്തീകരണത്തിലൂടെയും സാമൂഹിക പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പവർ ഓഫ് പീസ് ബസ് കാമ്പെയ്‌ൻ 75 നഗരങ്ങളെയും തഹ്‌സിലുകളെയും ഉൾക്കൊള്ളുകയും ഇന്നത്തെ യുവാക്കളുടെ നല്ല പരിവർത്തനത്തെക്കുറിച്ചുള്ള ഒരു പ്രദർശനം നടത്തുകയും ചെയ്യും.

അതോടൊപ്പം പൈതൃകവും പരിസ്ഥിതിയും തമ്മിൽ ബന്ധിപ്പിക്കുന്ന അന്ദേഖ ഭാരത് സൈക്കിൾ റാലി വിവിധ പൈതൃക കേന്ദ്രങ്ങളിലേക്ക് നടക്കും. യുണൈറ്റഡ് ഇന്ത്യ മോട്ടോർ ബൈക്ക് കാമ്പെയ്‌ൻ മൗണ്ട് അബു മുതൽ ഡൽഹി വരെ നടത്തുകയും ഒന്നിലധികം നഗരങ്ങളെ ഉൾക്കൊള്ളുകയും ചെയ്യും. സ്വച്ഛ് ഭാരത് അഭിയാന് കീഴിലുള്ള സംരംഭങ്ങളിൽ പ്രതിമാസ ശുചിത്വ ഡ്രൈവുകൾ, സമൂഹ ശുചീകരണ പരിപാടികൾ, ബോധവൽക്കരണ ക്യാമ്പയിനുകൾ എന്നിവ ഉൾപ്പെടുന്നു. പരിപാടിയിൽ ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന് സമർപ്പിച്ച ഗാനവും പുറത്തിറക്കി.

admin

Recent Posts

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

34 mins ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

39 mins ago

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

2 hours ago