Narendra-Modi
ദില്ലി: രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും (PM Modi Meeting With Chief Ministers). വൈകിട്ട് നാല് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക. ഈ വർഷം ആദ്യമായാണ് അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തി യോഗം വിളിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനവും ഒമിക്രോൺ ഭീതിയും വർധിച്ച സാഹചര്യം യോഗത്തിൽ വിലയിരുത്തും.
നേരത്തെ നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ സംസ്ഥാനങ്ങളും ജില്ലാ തലത്തിൽ ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളും വിലയിരുത്തും. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രാേണിനെ നിസാരമായി കാണരുത് എന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റ വകഭേദത്തെ പിന്തള്ളിക്കൊണ്ടാണ് ഒമിക്രോൺ പിടിമുറുക്കുന്നത് എന്നും ഇതിന്റെ വ്യാപനശേഷി പ്രതിദിനം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണo രണ്ടര ലക്ഷത്തോളമായി. മെയ് 26 ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.
തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…