Monday, May 20, 2024
spot_img

ചരിത്ര നേട്ടവുമായി ഭാരതം: 150 കോടി കടന്ന് കൊവിഡ് വാക്‌സിനേഷൻ

ദില്ലി: ഭാരതം 150 കോടി വാക്സിനുകളെന്ന (Vaccine) ചരിത്ര നേട്ടം സ്വന്തമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗ് വഴി കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായപൂർത്തിയായ ജനസംഖ്യയുടെ 90 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ശാസ്ത്രജ്ഞരും വാക്സിൻ നിർമ്മാതാക്കളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ള എല്ലാവരുടെയും പരിശ്രമം മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിൽ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ് നല്‍കിയത്.

Related Articles

Latest Articles