Wednesday, May 8, 2024
spot_img

അതിതീവ്ര കോവിഡ് വ്യാപനം: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ അടിയന്തിര യോഗം ഇന്ന്

ദില്ലി: രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും (PM Modi Meeting With Chief Ministers). വൈകിട്ട് നാല് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക. ഈ വർഷം ആദ്യമായാണ് അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തി യോഗം വിളിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനവും ഒമിക്രോൺ ഭീതിയും വർധിച്ച സാഹചര്യം യോഗത്തിൽ വിലയിരുത്തും.

നേരത്തെ നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ സംസ്ഥാനങ്ങളും ജില്ലാ തലത്തിൽ ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളും വിലയിരുത്തും. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രാേണിനെ നിസാരമായി കാണരുത് എന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റ വകഭേദത്തെ പിന്തള്ളിക്കൊണ്ടാണ് ഒമിക്രോൺ പിടിമുറുക്കുന്നത് എന്നും ഇതിന്റെ വ്യാപനശേഷി പ്രതിദിനം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണo രണ്ടര ലക്ഷത്തോളമായി. മെയ് 26 ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ

Related Articles

Latest Articles