ദില്ലി: ബൈഡനേയും ബോറിസ് ജോൺസനേയും കടത്തിവെട്ടി ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസാണ് (Morning Consult Political Intelligence) ലോക നേതാക്കളുടെ ആഗോള അംഗീകാര റേറ്റിംഗ് പുറത്തിറക്കിയത്. സർവ്വേ പ്രകാരം നരേന്ദ്രമോദിക്ക് ആഗോള തലത്തിൽ 71 ശതമാനം അംഗീകാരം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണേയും കടത്തിവെട്ടിയാണ് നരേന്ദ്രമോദി മുന്നിലെത്തിയത്.
അതേസമയം ജോ ബൈഡന് 43 ശതമാനം മാത്രമാണ് അംഗീകാരമുള്ളത്. ബോറിസ് ജോൺസനെ 26 ശതമാനം ആളുകൾ മാത്രമേ അംഗീകരിക്കുന്നുള്ളു. മെക്‌സികോ പ്രസിഡന്റ് ആൻഡ്രീസ് മാനുവൽ ലോപസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. ഈ മാസം 13 ആം തീയതി മുതൽ 19 ആം തീയതി വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…