Monday, April 29, 2024
spot_img

ബൈഡനേയും ബോറിസ് ജോൺസനേയും കടത്തിവെട്ടി ഒന്നാമനായി മോദി; പ്രമുഖരായ ലോക നേതാക്കളിൽ മുമ്പൻ ഇന്ത്യൻ പ്രധാനമന്ത്രി

ദില്ലി: ബൈഡനേയും ബോറിസ് ജോൺസനേയും കടത്തിവെട്ടി ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസാണ് (Morning Consult Political Intelligence) ലോക നേതാക്കളുടെ ആഗോള അംഗീകാര റേറ്റിംഗ് പുറത്തിറക്കിയത്. സർവ്വേ പ്രകാരം നരേന്ദ്രമോദിക്ക് ആഗോള തലത്തിൽ 71 ശതമാനം അംഗീകാരം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണേയും കടത്തിവെട്ടിയാണ് നരേന്ദ്രമോദി മുന്നിലെത്തിയത്.

അതേസമയം ജോ ബൈഡന് 43 ശതമാനം മാത്രമാണ് അംഗീകാരമുള്ളത്. ബോറിസ് ജോൺസനെ 26 ശതമാനം ആളുകൾ മാത്രമേ അംഗീകരിക്കുന്നുള്ളു. മെക്‌സികോ പ്രസിഡന്റ് ആൻഡ്രീസ് മാനുവൽ ലോപസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. ഈ മാസം 13 ആം തീയതി മുതൽ 19 ആം തീയതി വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Latest Articles