Saturday, May 4, 2024
spot_img

പ്രഥമ ഇന്ത്യ മധ്യേഷ്യ ഉച്ചകോടി ജനുവരി 27 ന്; പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും

ദില്ലി: ആദ്യ ഇന്ത്യ സെൻട്രൽ ഏഷ്യ ഉച്ചകോടിക്ക് ജനുവരി 27 ന് ഇന്ത്യ ആതിഥ്യമരുളും. കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉച്ചകോടിയാണിത്. പ്രധാനമന്ത്രി നാരേന്ദ്രമോദി ഉച്ചകോടിയിൽ ആതിഥ്യമരുളും. അധികാരമേറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ 2015 ൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് ചരിത്ര സന്ദർശനം നടത്തിയിരുന്നു. അതിനു ശേഷം ആ രാജ്യങ്ങളുമായി ഊഷ്മളമായ നയതന്ത്ര ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയിൽ, ഇന്ത്യയും മധ്യേഷ്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ, പ്രത്യേകിച്ച് പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

നവംബറിൽ നടന്ന NSA ലെവൽ മീറ്റിംഗിൽ, ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിലെ സാഹചര്യവും പ്രദേശത്തെ പ്രധാന വെല്ലുവിളികളും വിലയിരുത്തിയിരുന്നു. “ഇതിൽ സുരക്ഷാ സാഹചര്യം, തീവ്രവാദത്തിന്റെ ഉയർന്ന അപകടസാധ്യത, വരാനിരിക്കുന്ന മാനുഷിക പ്രതിസന്ധി എന്നിവ ഉൾപ്പെടുന്നു,

Related Articles

Latest Articles