Monday, December 29, 2025

“യുപിയിൽ ഇനി ജാതിരാഷ്ട്രീയമല്ല, വികസനത്തിന്റെ രാഷ്ട്രീയം” വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം; ‘2022ൽ യുപി വിജയിച്ചു; 2024ൽ ബിജെപി തന്നെ കേന്ദ്രം ഭരിക്കും’ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. കന്നി വോട്ടർമാരാണ് ബിജെപിയുടെ വിജയം ഉറപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ദില്ലയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജനസാഗരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ടുവിഹിതം വർധിച്ചു. ബിജെപിയുടെ നയങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ നൽകിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്നെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിൽ കാലാവധി പൂർത്തിയായ മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് ആദ്യമായിട്ടാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

2017ൽയുപിയിൽ വിജയിച്ചു. പിന്നാലെ 2019ൽ ലോക്സഭയിൽ ബിജെപിക്ക് തുടർ ഭരണം കിട്ടി. 2022ൽ യുപിയിൽ വിജയം ആവർത്തിച്ചു. 2024ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വീണ്ടും വരും മോ​ദി വ്യക്തമാക്കി.

Related Articles

Latest Articles