Monday, May 20, 2024
spot_img

എൺപതുകളിലെ ആക്ഷൻ ഹീറോ വിജയകാന്തിന്റെ നിര്യാണത്തിൽ അനിശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി; നികത്താനാകാത്ത വിടവെന്ന് അനുശോചനക്കുറിപ്പ്

ദില്ലി: തമിഴകത്തിന്റെ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കിയ മനുഷ്യസ്നേഹിയാണ് വിജയകാന്തെന്ന് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി. ഒരു നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും മകച്ച പ്രകടനം കാഴ്ചവച്ച വിജയകാന്തിന്റെ വിടവ് നികത്താനാകില്ലെന്ന് പ്രധാനമന്ത്രി പറയുന്നു.

വിജയകാന്ത് ജിയുടെ വിയോഗത്തില്‍ അതിയായ ദുഖം തോന്നുന്നു. തമിഴ് സിനിമയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനസേവനത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിടവ് നികത്താനാകില്ല. വിജയകാന്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു. ഈ അവസരത്തില്‍ വര്‍ഷങ്ങളായി അദ്ദഹത്തോടൊപ്പം പങ്കിട്ട ഓരോ നിമിഷവും ഞാന്‍ ഓര്‍ത്തെടുക്കുന്നു. ഈ സങ്കടം നിറഞ്ഞ വേളയില്‍ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും ആരാധകര്‍ക്കൊപ്പവുമാണ്, ഓം ശാന്തി- പ്രധാനമന്ത്രി കുറിച്ചു.

വ്യാഴാഴ്ച രാവിലെയായിരുന്നു വിജകാന്തിന്റെ അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എഴുപത്തൊന്ന് വയസായിരുന്നു. മൃതദേഹം കോയമ്പേട്ടിലെ ഡി എം ഡി കെ ആസ്ഥാനത്ത് പൊതു ദർശനത്തിന് വയ്ക്കും.

Related Articles

Latest Articles