Monday, May 20, 2024
spot_img

രാജ്യം രാമക്ഷേത്രത്തിന്റെ ആവേശത്തിലും ഉത്സാഹത്തിലും! അയോദ്ധ്യ വിഷയമാക്കി സമൂഹമദ്ധ്യമങ്ങളിൽ നിറയുന്നത് ആയിരക്കണക്കിന് കലാസൃഷ്ടികൾ; പൊതു ഹാഷ്‌ടാഗ്‌ നിർദ്ദേശിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: രാജ്യം രാമക്ഷേത്രത്തിന്റെ ഉത്സാഹത്തിലും ആവേശത്തിലുമാണ്. അയോദ്ധ്യ വിഷയമാക്കി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കലാസൃഷ്ടികൾക്ക് പൊതു ഹാഷ്‌ടാഗ്‌ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൻ കി ബാത്തിന്റെ നൂറ്റിയെട്ടാമത്‌ എപ്പിസോഡിൽ തന്റെ പുതുവത്സര ചിന്തകളാണ് അദ്ദേഹം പങ്കുവച്ചത്.

പുതുവർഷ ദിനത്തിൽ രാജ്യം അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിന്റെ ആവേശത്തിലാണ്. ജനങ്ങൾ വിവിധ രീതികളിൽ ആവേശം പ്രകടമാക്കുന്നുണ്ട്. അയോദ്ധ്യ വിഷയമാക്കി ധാരാളം ഭജനകളും കവിതകളും ജനങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. ഞാനും അത്തരത്തിലുള്ള കവിതകളും ഭജനകളും ഇതിനോടകം ഷെയർ ചെയ്‌തിട്ടുണ്ട്‌. കലാ ലോകം ആവേശത്തോടെ ഈ ചരിത്ര മുഹൂർത്തതോടൊപ്പം ചേരുന്നു. എന്തുകൊണ്ട് ഇത്തരം കലാസൃഷ്ടികൾ ഒരു പൊതു ഹാഷ്‌ടാഗ്‌ ഉപയോഗിച്ച് ബന്ധിപ്പിച്ചുകൂടാ? എല്ലാവരും ഇത്തരം കലാസൃഷ്ടികളിൽ #SriRamBhajan എന്ന ഹാഷ്ടാഗ് ഉപയോഗിക്കണം- പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ജനുവരി 22 നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിച്ചിരുന്നു. നവീകരിച്ച റെയിൽവേ സ്റ്റേഷനും വിമാനത്താവളവും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും

Related Articles

Latest Articles