Saturday, June 1, 2024
spot_img

മുന്നറിയിപ്പുമായി പ്രധാനമന്ത്രി , മാർച്ച് വരെയെങ്കിലും ശ്രീരാമക്ഷേത്രം സന്ദർശിക്കരുത്|NARENDRAMODI

പൊതു ജനങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം അദ്ദേഹം എടുത്ത തീരുമാനം ഇത്ര ചർച്ച ചർച്ചചെയ്യപെടുന്നത് എന്താണന്നല്ലേ മാർച്ച് വരെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്നത് മന്ത്രിമാർ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം പൊതുജനങ്ങള്‍ക്കുള്ള അസൗകര്യം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിലാണ് മോദി ഈ കാര്യം മുന്നോട്ടുവച്ചത്. .വലിയ തീർത്ഥാടക തിരക്കിനിടെ, വിഐപികൾ തുരുതുരാ അയോധ്യയിൽ എത്തിയാൽ പ്രോട്ടോക്കോളും മറ്റും കാരണം അസൗകര്യം ഉണ്ടാവും. മാർച്ച് മാസത്തോടെ അയോധ്യ സന്ദർശിക്കുന്നതാണ് നല്ലതെന്നും മോദി മന്ത്രിസഭായോഗത്തിൽ പറഞ്ഞു.ചൊവ്വാഴ്ച അഞ്ചുലക്ഷത്തോളം വിശ്വാസികൾ ക്ഷേത്രം സന്ദർശിച്ചു. തിരക്കു കാരണം അയോധ്യയിലേക്കുള്ള ബസുകൾ അധികൃതർക്ക് തിരിച്ചുവിടേണ്ടി വന്നു. ന്നും കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലും വൻ തീർത്ഥാടക പ്രവാഹമാണ് അയോധ്യയിൽ വിഐപി കൾ ക്ഷേത്രം സന്ദർശിക്കുന്നതിന് മുന്നോടിയായി അറിയിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചിരുന്നു . ‘ ഭഗവാൻ ശ്രീരാമനെ ഒരുനോക്കുകാണാൻ രാജ്യത്തെമ്പാടും നിന്നുള്ള തീർത്ഥാടകരുടെ പ്രവാഹമാണ്. ഇത് കണക്കിലെടുത്ത് വിഐപികളും മറ്റു പ്രമുഖ വ്യക്തികളും ഒരാഴ്ച മുമ്പെങ്കിലും സന്ദർശന വിവരം പ്രാദേശിക ഭരണകൂടത്തെയോ, രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെയോ, യുപി സർക്കാരിനെയോ അറിയിക്കണം’, സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിച്ചേർന്നതിനാൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തരയോഗങ്ങൾ ചേർന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നേരിട്ട് സന്ദർശനം നടത്തി.തിരക്ക് നിയന്ത്രിക്കാൻ 8000-ൽ പരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രപരിസരത്ത് വിന്യസിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദും ക്രമസമാധാന വകുപ്പ് ഡയറക്ടർ ജനറൽ പ്രശാന്ത് കുമാറും സ്ഥിതിഗതികൾ വിലയിരുത്താൻ അയോധ്യയിലെത്തി. തീർത്ഥാടകർക്ക് ഇവിടേക്ക് എത്തിച്ചേരുന്നതിന് യാതൊരുവിധ തടസങ്ങളും നേരിടാതിരിക്കാൻ അവർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ സജ്ജീകരണം ഒരുക്കുന്നതിനും നടത്തിയ ശ്രമങ്ങൾ വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഭരണ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തിരുന്നു . ആൾക്കൂട്ടത്തിന് കാത്തുനിൽക്കാനുള്ള സൗകര്യം സജ്ജമാക്കുന്നുണ്ട്. അതിനാൽ ഒരേസമയം 50000 പേർ വന്നാൽ അവരെ വിവിധ പ്രവേശന കവാടങ്ങളിലൂടെയും മറ്റുമായി ദർശനം സാധ്യമാക്കുന്ന വിധത്തിൽ സംവിധാനമൊരുക്കാനാണ് ശ്രമം.

Related Articles

Latest Articles