ദില്ലി:എല്ലാവർക്കും നവരാത്രി ആശംസകള്‍ നേര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നവരാത്രി ആശംസകള്‍ അറിയിച്ചത്.
‘എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍. ജഗത് ജനനിയെ ആരാധിക്കുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഈ നവരാത്രി എല്ലാവരുടെ ജീവതത്തിലും ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നതാകട്ടെ’ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ദുര്‍ഗാദേവിക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രവും പ്രധാനമന്ത്രി അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ശൈലപുത്രി ദേവിയെ സ്തുതിക്കുന്ന ഒരു ശ്ലോകവും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഇന്ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ഈ മാസം 15 വരെ യാനുള്ളത് . 13ന് ആണ് ദുർഗ്ഗാഷ്ടമി.

