ചെങ്ങന്നൂർ: പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി ( PMEGP) പ്രകാരം, മുളക്കുഴയിൽ പൂജാസാധനങ്ങൾ നിർമ്മിക്കുന്ന യുണിറ്റായ എ .എം. ഇൻഡസ്ട്രീസ് ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ ഉദ്ഘാടന കർമ്മം ജൂലായ് 12 ഞായറാഴ്ച കാനറാ ബാങ്ക് മാനേജർ സുബീഷ് നിർവഹിച്ചു. അഗർബത്തി, എണ്ണ, കർപ്പൂരം, തുടങ്ങിയ ശുദ്ധമായ പൂജാ സാധനങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ അനൂകൃഷ്ണൻ, മോഹനൻ എന്നിവർ ചേർന്നു തുടങ്ങിയ സംരംഭമാണ് എ .എം. ഇൻഡസ്ട്രീസ്. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സ്ഥാപനം സന്ദർശിച്ച് ആശംസകൾ നേർന്നിരുന്നു.
ഉത്ഘാടന ചടങ്ങിൽ ഇൻഡസ്ട്രിയൽ സീനിയർ ക്ലാർക്ക് പ്രദീപും, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. നവ സംരഭകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി എംപ്ലോയീസ് ജനറേറ്റിംഗ് പ്രോഗ്രാം ( PMEGP). ഈടില്ലാതെ തന്നെ പ്രോജക്ട് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിർമ്മാണ മേഖലയിലും സേവന മേഖലയിലുമുള്ള പ്രൊജകറ്റുകൾക്ക് പദ്ധതിപ്രകാരം ൽ ലഭിക്കും.

