കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന പ്രതി മോന്‍സന്‍ മാവുങ്കലിന് (Monson Mavunkal) എതിരെ പോക്‌സോ (pocso) കേസും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
2019ല്‍ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെൺകുട്ടിയും മാതാവും നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംവത്തിൽ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

